അയ്യപ്പന്‍കോവിലില്‍ പൈപ്പ് സ്ഥാപിക്കല്‍ റോഡ് കുളമാക്കി: പ്രതിഷേധവുമായി നാട്ടുകാര്‍
അയ്യപ്പന്‍കോവിലില്‍ പൈപ്പ് സ്ഥാപിക്കല്‍ റോഡ് കുളമാക്കി: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ചിറ്റലാക്കാട്ട്പടിയില്‍ ജലജീവമിഷന്റെ പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിയെടുത്ത സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് ചെളിക്കുണ്ടായതോടെ നാട്ടുകാര്‍ക്ക് ദുരിതം. റോഡില്‍ ചെളി നിറഞ്ഞതോടെ വാഹന, കാല്‍നടയാത്രികര്‍ ഏറെ ബുദ്ധിമുട്ടുന്നു. പൈപ്പുകള്‍ സ്ഥാപിക്കാനായി ഒരാഴ്ച മുമ്പാണ് കുഴിയെടുത്തത്. എന്നാല്‍ റോഡിന്റെ 200 മീറ്റര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇവിടം ചെളിക്കുണ്ടായി മാറി. പത്തിലേറെ കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡില്‍ ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. പലഭാഗത്തും റോഡിന്റെ നടുവിലൂടെയാണ് കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. പിന്നീട് ശരിയായരീതിയില്‍ മണ്ണിട്ട് ഉറപ്പിക്കാത്തതാണ് പ്രശ്‌നമായത്. മുമ്പ് പ്രദേശത്തെ കോണ്‍ക്രീറ്റ് റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ജോലികള്‍ നിര്‍ത്തിവച്ചു. പാറപ്പൊടി വിതറി റോഡിലെ ചെളി ഒഴിവാക്കാന്‍ അടിയന്തര നടപടിവേണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






