കട്ടപ്പന കുടുംബക്കോടതിയുടെ സേവനം ജുഡീഷ്യൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

കട്ടപ്പന കുടുംബക്കോടതിയുടെ സേവനം ജുഡീഷ്യൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

Oct 13, 2023 - 03:19
Jul 6, 2024 - 04:17
 0
This is the title of the web page

കട്ടപ്പന ജുഡീഷ്യൽ സെന്ററിൽ പുതുതായി പണികഴിപ്പിച്ചിട്ടുള്ള അഡീഷ്‌ണൽ കോംപ്ലക്സിലേയ്ക്കാണ് കുടുംബക്കോടതി മാറ്റി സ്ഥാപിച്ചത്. കേരള ഹൈക്കോടതി ജഡ്ജ് സി. എസ്. ഡയസ് കുടുംബ കോടതിയുടെ ഉൽഘാടനം നിർവഹിച്ചു. തൊടുപുഴ പ്രിൻസിപ്പൽ ഡിസ്റ്റിക് ആന്റ് സെക്ഷൻ ജഡ്ജി ശശികുമാർ പി. എസ് ഉത്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പരിമിതമായ സാഹചര്യത്തിൽ കഴിഞ്ഞ പത്ത് വർഷകാലമായി വാടക കെട്ടിടത്തിലാണ് കുടുംബ കോടതി പ്രവർത്തിച്ചിരുന്നത്. 2023 ഏപ്രിൽ മാസം 20 ആം തിയതി കട്ടപ്പന ജുഡീഷ്യൽ സെന്ററിൽ അഡീഷ്‌ണൽ ബ്ലോക്ക്‌ നിർമാണം പൂർത്തീകരിച്ച് കുടുംബ കോടതി പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്വകര്യങ്ങൾ ഒരുക്കി നൽകിയിരുന്നു. കട്ടപ്പന ജുഡീഷ്യൽ സബ്സെന്ററിലെ എല്ലാ കോടതികളും ഓഫീസുകളും ഒരു സമുച്ചയത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇത് ഏറെ സൗകര്യപ്രദമാകും. കട്ടപ്പന ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ജെം കോരസൺ, സെക്രട്ടറി അഡ്വക്കേറ്റ് ബിജു സ്കറിയ, അഡ്വക്കേറ്റ് ബെന്നി ജോസഫ്, അഡ്വക്കേറ്റ് റ്റി. പി. മാത്യു , അഡ്വക്കേറ്റ് വി. എ. ജോർജ് തുടങ്ങിയവർ ഉത്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow