മൂന്നാര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതിയില്ല: എസ്എഫ്ഐ ധര്‍ണ നടത്തി
മൂന്നാര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതിയില്ല: എസ്എഫ്ഐ ധര്‍ണ നടത്തി

ഇടുക്കി: മൂന്നാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി കെട്ടിടനമ്പര്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ പുലര്‍ത്തുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ മൂന്നാര്‍ ഏരിയ കമ്മിറ്റി ധര്‍ണ നടത്തി. മൂന്നാര്‍ പഞ്ചായത്തിലേക്ക് നടത്തിയ ധര്‍ണ ഏരിയ സെക്രട്ടറി എസ് രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വൈദ്യുതിയില്ലാത്തത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്ന സാഹചര്യമാണ.് സ്‌കൂളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ പുലര്‍ത്തുന്നുവെന്നാണ് ആരോപണം. പഞ്ചായത്തില്‍ നിന്നും കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തത് മൂലം വൈദ്യുതി കണക്ഷന്‍ ലഭ്യമായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും എസ്എഫ്‌ഐ ആരോപിച്ചു. വൈദ്യുതി ഇല്ലാത്തതിനാല്‍ സ്‌കൂളിലെ ലാബിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും, ശുചിമുറികളില്‍ വെള്ളം ചുമന്നെത്തിക്കേണ്ട സ്ഥിതിയാണ്. ജോണ്‍ നിഗേഷ് അധ്യക്ഷനായ യോഗത്തില്‍ അശ്വിന്‍, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






