സേനാപതിയില്‍ ഓണപ്പൂക്കാലമെത്തി : പൂകൃഷിയില്‍ നേട്ടം കൊയ്ത് സുഹൃത്തുക്കള്‍
സേനാപതിയില്‍ ഓണപ്പൂക്കാലമെത്തി : പൂകൃഷിയില്‍ നേട്ടം കൊയ്ത് സുഹൃത്തുക്കള്‍

ഇടുക്കി: പൂക്കളും പൂവിളികളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. എന്നാല്‍
മലയാളകരയുടെ ഗൃഹാതുര കാഴ്ചകള്‍ക്കായി ഇത്തവണയും പൂക്കള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്ന് തന്നെ. ഏതാനും ചില വീടുകളുടെ മുറ്റത്ത് ഇത്തവണ രാജാക്കാട് സേനാപതിയിലെ പൂക്കള്‍ വിസ്മയ കാഴ്ച ഒരുക്കും. ഏലകൃഷിക്ക് പേരുകേട്ട ഗ്രാമമായ സേനാപതിയുടെ കാര്‍ഷിക പെരുമ പൂ കൃഷിയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് സുഹൃത്തുക്കളായ വടക്കേക്കര വീട്ടില്‍ സിന്ധു കണ്ണനും മുണ്ടോടത്തു വീട്ടില്‍ ജിലു ബിജുവും. ഇരുവരും ഒന്നിച്ച് അരഏക്കറോളം സ്ഥലത്താണ് കൃഷി നടത്തുന്നത്. ബന്ദി, വാടാമുല്ല, ജമന്തി തുടങ്ങിയ പൂക്കള്‍ വിരിഞ്ഞ പാടം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. മുമ്പ് നെല്‍കൃഷി ഇറക്കിയിരുന്ന പാടം തരിശ് ആയതോടെയാണ് ഇവര്‍ പാട്ടതിനെടുത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പൂ കൃഷി നടത്തിയത്. ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങളും ക്ലബുകളും നടത്തുന്ന പൂക്കളമത്സരത്തിനായി നിരവധി പേര്‍ പൂക്കള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നാണ് ഹൈബ്രിഡ് തൈകള്‍ എത്തിച്ചത്. ജൂണില്‍ കൃഷി ആരംഭിച്ച് വിവിധ ഇനങ്ങളില്‍പെട്ട 4000 തൈകളാണ് നട്ട് പരിപാലിച്ചത്. ഓണത്തിനായി ഈ സുഹൃത്തുക്കള്‍ ഒരുക്കിയ വസന്തം ആസ്വദിക്കാന്‍ സഞ്ചാരിക്കളും എത്തുന്നുണ്ട്.
What's Your Reaction?






