കട്ടപ്പന സ്വദേശി ആർ മുരളീധരൻ്റെ ‘കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ’ എന്ന പുസ്തകം പുറത്തിറക്കി
കട്ടപ്പന സ്വദേശി ആർ മുരളീധരൻ്റെ ‘കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ’ എന്ന പുസ്തകം പുറത്തിറക്കി

ഇടുക്കി: കട്ടപ്പന സ്വദേശി ആർ മുരളീധരൻ എഴുതിയ ‘കുളിരോലും ഓർമകൾ തൊട്ടുണർത്തുന്നിതാ’ എന്ന പുസ്തകം പുറത്തിറക്ക. ജില്ലാ പഞ്ചായത്തംഗവും എഴുത്തുകാരനുമായ ജിജി കെ ഫിലിപ്പ് പ്രകാശനം ചെയ്തു. കല്ലാർ പട്ടംകോളനിയിലെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളാണ് പുസ്തകത്തിൽ. മാധ്യമ പ്രവർത്തകൻ എം സി ബോബൻ ഏറ്റുവാങ്ങി. എഴുത്തുകാരായ കാഞ്ചിയാർ രാജൻ, കെ ആർ രാമചന്ദ്രൻ, പുഷ്പമ്മ, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓർഡിനേറ്റർ എസ് സൂര്യലാൽ, സി ആർ മുരളി, നന്ദൻ മേനോൻ, ബാബു പൗലോസ് എന്നിവർ സംസാരിച്ചു.
What's Your Reaction?






