വീട് കുത്തിത്തുറന്ന് ഒന്നര പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ന്നു: സംഭവം ഡബിള്‍ കട്ടിങ്ങില്‍
വീട് കുത്തിത്തുറന്ന് ഒന്നര പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ന്നു: സംഭവം ഡബിള്‍ കട്ടിങ്ങില്‍

ഇടുക്കി: കാല്‍വരിമൗണ്ടിനുസമീപം വീട് കുത്തിത്തുറന്ന് ഒന്നര പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ന്നു. ഡബിള്‍ കട്ടിങ് തോണിപ്പാറയില്‍ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ മകള്‍ക്കൊപ്പം വിദേശത്തായതിനാല്‍ ആന്റണി തനിച്ചായിരുന്നു താമസം. പാലായിലുള്ള ബന്ധുവിന്റെ വീട്ടില്‍ നാലുദിവസം മുമ്പ് പോയിരുന്നു. തിങ്കളാഴ്ച തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതിലിന്റെ താഴ് പൊട്ടിച്ച നിലയിലായിരുന്നു. അലമാരകളും മേശയും മറ്റു പൂട്ടുള്ള ഉപകരണങ്ങളെല്ലാം തകര്‍ത്ത് സാധനങ്ങള്‍ വലിച്ച വാരിയിട്ട നിലയിലായിരുന്നു. തിരച്ചില്‍ വീട്ടില്‍ ഉണ്ടായിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായി. തങ്കമണി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
What's Your Reaction?






