വന്യജീവി ശല്യം: സിപിഐഎം കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു
വന്യജീവി ശല്യം: സിപിഐഎം കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

ഇടുക്കി: സിപിഐഎം വളകോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചന്‍ ഉദ്ഘാടനം ചെയ്തു. ഉപ്പുതറ കോതപാറ, മുത്തംപടി, പാലക്കാവ് മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാനശല്യം നിയന്ത്രിക്കാന്‍ വനപാലകര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഏരിയാ സെക്രട്ടറി എന്‍ ടി സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ വി പി ജോണ്‍, കെ കലേഷ് കുമാര്‍, അഖിലേഷ്, എം യു സതീശന്‍, എം എം ജോമോന്‍, ബിജു അണിയറയില്‍, ഷാജി കരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






