തോപ്രാംകുടി ശ്രീ മഹാദേവാ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവം ആഘോഷിച്ചു
തോപ്രാംകുടി ശ്രീ മഹാദേവാ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവം ആഘോഷിച്ചു
ഇടുക്കി: തോപ്രാംകുടി ശ്രീ മഹാദേവാ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി മഹോത്സവം ആഘോഷിച്ചു.
ഹൈറേഞ്ചിലാദ്യമായി 1008 നാളികേര അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തി. മേല്‍ശാന്തി ബിജു വിശ്വംഭരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സെക്രട്ടറി പി സി സന്തോഷ് കുമാര്‍, ഭരണസമിതിയംഗങ്ങളായ ശിവശങ്കരപ്പിള്ള, സുഭാഷ് പി ടി, ഷാജി കെ യു, മണിയമ്മ ബാലകൃഷ്ണന്‍, ഗ്രീഷ്മ മനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?

