ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് മാര്‍ച്ചും ഉപരോധവും നടത്തി
ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് മാര്‍ച്ചും ഉപരോധവും നടത്തി

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണസമിതിയുടേത് അഴിമതി നിറഞ്ഞ ഭരണമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ഉപരോധവും നടത്തി. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി എ കെ മണി ഉദ്ഘാടനം ചെയ്തു. ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അവസാനിപ്പിക്കുക, ലൈഫ് മിഷനില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീടുകള്‍ നല്‍കുക, ചിന്നക്കനാല്‍ പഞ്ചായത്തിലെ ആളുകളെ ലൈഫ് മിഷനില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ നലകിയ പരാതി പിന്‍വലിക്കുക, കൊളുക്കുമല ടൂറിസം ഫണ്ടില്‍നിന്ന് അനധികൃതമായി ഒരു കോടി രൂപ ചെലവഴിച്ച പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുക, പവര്‍ഹൗസ് - സൂര്യനെല്ലി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തികരിക്കുക, ചിന്നക്കനാല്‍ പഞ്ചായത്തിനെ വനഭൂമിയായി പ്രഖ്യാപിക്കണമെന്ന കരട് വിജ്ഞാപനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ചിന്നക്കനാല്‍ വിലക്കില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ഡിസിസി സെക്രട്ടറി ജി മുനിയാണ്ടി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി വേല്‍മണി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സി മുരുകപ്പാണ്ടി, ബിനോയി ചെറുപുഷ്പം, നെല്‍സണ്‍ മൂന്നാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാണ്ടിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






