വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ആടുകള്‍ ചത്തനിലയില്‍ : പുലി പിടിച്ചതായി സംശയം: വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു
വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയില്‍ ആടുകള്‍ ചത്തനിലയില്‍ : പുലി പിടിച്ചതായി സംശയം: വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എച്ച്എംഎല്‍ എസ്റ്റേറ്റ് നാലാം നമ്പര്‍ ഭാഗത്ത് മേയാന്‍ വിട്ടിരുന്ന ആടുകളെ പുലി പിടിച്ചതായി സംശയം. എസ്റ്റേറ്റിലെ തൊഴിലാളിയായ സുബ്രഹ്‌മണിയുടെ ആടുകളെതിങ്കളാഴ്ച മേയാന്‍ വിട്ടിരുന്നു. എന്നാല്‍ ഇവ തിരിച്ചെത്താതതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തു. പുലി തന്നെയാണോയെന്ന് തിരിച്ചറിയുന്നതിനായി ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ ക്യാമറ സ്ഥാപിച്ചു. ജനവാസമേഖലയില്‍ ഇടയ്ക്കിടെ പുലിയുടെ ആക്രമണമുണ്ടാകുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നുണ്ട്. എത്രയും വേഗം പുലിയെ പിടികൂടാനുള്ള നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നും പഞ്ചായത്തംഗം കെ മാരിയപ്പന്‍ ആവശ്യപ്പെട്ടു. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ക്യാമറ പരിശോധിച്ചശേഷം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും.
What's Your Reaction?






