മലയോര ഹൈവേ: കട്ടപ്പന -പുളിയന്മല റോഡ് നിര്‍മാണത്തിന് 48.41 കോടി രൂപയുടെ അനുമതി

മലയോര ഹൈവേ: കട്ടപ്പന -പുളിയന്മല റോഡ് നിര്‍മാണത്തിന് 48.41 കോടി രൂപയുടെ അനുമതി

Jan 4, 2026 - 15:35
Jan 4, 2026 - 15:39
 0
മലയോര ഹൈവേ: കട്ടപ്പന -പുളിയന്മല റോഡ് നിര്‍മാണത്തിന് 48.41 കോടി രൂപയുടെ അനുമതി
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന മുതല്‍ പുളിയന്മല വരെയുള്ള ഭാഗത്തിന്റെ നിര്‍മാണത്തിനായി 48.41 കോടി രൂപയുടെ ധനാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേനയാണ് തുക അനുവധിച്ചത്. ഇതിനോടകം ചപ്പാത്ത്, മേരികുളം, നരിയവമ്പാറ, ഇടുക്കിക്കവല എന്നിവയ്ക്ക് 3 ഘട്ടങ്ങളിലായി 175.67 കോടി രൂപ അനുവദിച്ച് നിര്‍മാണം അവസാനഘട്ടത്തിലാണ്. ബിഎംബിസി ഗുണനിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നതിനോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമുള്ള ഇടങ്ങളില്‍ ഐറിഷ് ഓട, സംരക്ഷണ ഭിത്തി, കലുങ്കുകള്‍, ലൈറ്റുകള്‍ തുടങ്ങി ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയയാണ് റോഡ് നിര്‍മിക്കുക. ഇടുക്കിയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടി ആയതിനാല്‍ നിരവധി യാത്രക്കാരും ശബരിമല ഭക്തരുമാണ് ഇതുവഴി യാത്ര ചെയ്യുന്നത്.  വലിയ വളവുകളില്‍ ഭാരവാഹനങ്ങള്‍ കുടുങ്ങുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവാണ്. അതിനോടൊപ്പം നിരവധി അപകടങ്ങളാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ആധുനിക രീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അപകടസാധ്യതകളും ഒഴിവാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow