കേരളാ കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 18ന്
കേരളാ കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 18ന്
ഇടുക്കി: കേരളാ കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും 18ന് അടിമാലിയില്‍ നടക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴിയില്‍ അധ്യക്ഷനാകും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജം ജേക്കബ് ഉദ്ഘാടനം ചെയ്യും. എഫ് രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സജി പൂതക്കുഴിയില്‍, ഷാബു ജോസഫ്, എല്‍ദോസ് പുളിഞ്ചോട്ടില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കുര്യാക്കോസ് ചേലമൂട്ടില്‍, മാത്യു തെങ്ങുകൂടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?