ചിന്നക്കനാല്‍ 301 നഗറിലെ ആദിവാസി ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ ഏലം കൃഷി നടത്തുന്നു: നിലമൊരുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചിന്നക്കനാല്‍ 301 നഗറിലെ ആദിവാസി ഭൂമിയില്‍ സ്വകാര്യ വ്യക്തികള്‍ ഏലം കൃഷി നടത്തുന്നു: നിലമൊരുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇടുക്കി: ചിന്നക്കനാല്‍ 301 നഗറില്‍ ആദിവാസി ഭൂമിയില്‍ അനധികൃതമായി സ്വകാര്യവ്യക്തികള്‍ ഏലം കൃഷി നടത്തുന്നതായി ആരോപണം. യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലമൊരുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവനന്ു. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി തുച്ഛമായ തുക നല്‍കി പാട്ടത്തിനെടുത്താണ് വന്‍കിട കൃഷിക്കാര്‍ കൃഷി ചെയ്യാനൊരുങ്ങുന്നത്. ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിനും പാട്ടത്തിന് നല്‍കുന്നതിനും നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നിരിക്കെ ആദിവാസികളുടെ ഭൂമി വര്‍ഷങ്ങളോളം സ്വകാര്യ വ്യക്തികള്‍ കൃഷിക്കായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അനധികൃത ഇടപെടലുകള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് നിവാസികള്‍ ആരോപിക്കുന്നു. സ്വകാര്യ വ്യക്തികളുടെ കടന്നുകയറ്റവും കൃഷിഭൂമിക്ക് ചുറ്റുമുള്ള മുള്ളുവേലികളും ഫെന്‍സിങ്ങും മനുഷ്യവന്യജീവി സംഘര്‍ഷം വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. കൃഷിക്കായി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുകയും നിലമൊരുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥാവകാശം, പാട്ടക്കരാറുകളുടെ നിയമസാധുത, കൃഷി വ്യാപിപ്പിക്കുന്നതിനുള്ള അനുമതികള്‍ എന്നിവ പരിശോധിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ആദിവാസികളുടെ ഭൂമിയില്‍ സ്വകാര്യ വ്യക്തികളുടെ ഇടപെടല്‍ വര്‍ധിക്കുന്നത് ഉപജീവനത്തെയും ഭൂമിയുടെ അവകാശത്തെയും ഒരുപോലെ ബാധിക്കുന്നുവെന്ന ആശങ്കയും ശക്തമാണ്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നാണ് ഉയരുന്ന പരാതി.
What's Your Reaction?