ജില്ലാ വിമന്‍സ് കൗണ്‍സില്‍ സ്വയംതൊഴില്‍ പരിശീലന പരിപാടി നടത്തി
ജില്ലാ വിമന്‍സ് കൗണ്‍സില്‍ സ്വയംതൊഴില്‍ പരിശീലന പരിപാടി നടത്തി
ഇടുക്കി: ജില്ലാ വിമന്‍സ് കൗണ്‍സിലും വനിതാശിശു വികസന വകുപ്പുംചേര്‍ന്ന് സ്വധര്‍ ഷെല്‍റ്റര്‍ ഹോമിലെയും ആശ്രയ ഷോട്ട്‌ഷെയര്‍ ഹോമിലെയും അന്തേവാസികള്‍ക്കായി സ്വയംതൊഴില്‍ പരിശീലന പരിപാടി നടത്തി. സമാപന സമ്മേളനം ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ അനിത ദീപ്തി ബി എസ് ഉദ്ഘാടനംചെയ്തു. വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രാഹം അധ്യക്ഷയായി. സുബിത പരമേശ്വരന്‍, ട്രെയിനര്‍ സജീലാ ബീഗം, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി വി മുംതാസ്, പ്രിന്‍സ് ബെന്നി, ലിസി പോള്‍, ആന്‍സമ്മ ജോസഫ്, ആലീസ് ജോസ്, ടിന്റു സുബാഷ്, ഷാന്റി ബാബു എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസമായി നടന്ന പരിപാടിയില്‍ ഓര്‍ഗി മെന്‍സുകള്‍, സോപ്പ്, ലോഷന്‍, സോപ്പ് പൗഡര്‍, ക്ലീനിങ് മെറ്റിരിയല്‍സ്, കാരി ബാഗുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കി.
What's Your Reaction?