വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു 

വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു 

Sep 5, 2026 - 11:13
 0
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: സംസ്ഥാനത്തെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം നേടിയതിന്റെ തിളക്കത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിപുലമായ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ 85 അധ്യാപകരെ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആദരിച്ചു. ടീച്ചേഴ്സ് ഡേ ബുള്ളറ്റിന്റെ പ്രകാശനം ഇടുക്കി രൂപത വികാരി ജനറല്‍ ഫാ. അബ്രഹാം പുറയാറ്റ് നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'സ്‌ക്രീന്‍ ടൈം ചലഞ്ച്' പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ഇടുക്കി കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരയ്ക്കല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിജു കലയത്തിനാല്‍, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജെറിന്‍ ആയിലുമാലില്‍, പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ അര്‍ച്ചന തോമസ്, സിസ്റ്റര്‍ അനിത, സിസ്റ്റര്‍ റോസ്, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow