മുരിക്കാശേരിയില്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് നടത്തി
മുരിക്കാശേരിയില്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് നടത്തി
ഇടുക്കി: സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ മുരിക്കാശേരിയില്‍ ക്രോസ് കണ്‍ട്രി മത്സരം നടത്തി. മുരിക്കാശേരിയില്‍ നടന്ന മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നായി 400ലേറെ കായികതാരങ്ങള്‍ പങ്കെടുത്തു. മുരിക്കാശേരി സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മത്സരങ്ങള്‍ മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഒന്നാമത് മലപ്പുറം, രണ്ടാമത് പാലക്കാട്, മൂന്നാമത് ഇടുക്കിയും നേടി. 18 വയസുകാരായ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട്, ഇടുക്കി, മലപ്പുറം എന്നീ ക്രമത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ 20 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കോട്ടയം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 20 വയസിനുമുകളിലുള്ള മുതിര്‍ന്നവരുടെ വിഭാഗത്തില്‍ തൃശ്ശൂര്‍ ഒന്നാം സ്ഥാനവും, ഇടുക്കിയും കോട്ടയവും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ഒന്നാം സ്ഥാനവും, കണ്ണൂര്‍ രണ്ടാം സ്ഥാനവും, പത്തനംതിട്ട മൂന്നാം സ്ഥാനവും നേടിയപ്പോള്‍ 18 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാലക്കാട് രണ്ടാം സ്ഥാനം കണ്ണൂരും മൂന്നാം സ്ഥാനം തിരുവനന്തപുരം ആണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കോട്ടയവും , രണ്ടാം സ്ഥാനം, തൃശൂരും മൂന്നാം സ്ഥാനം ഇടുക്കിയും നേടി. 20 വയസിന് മുകളിലുള്ള വനിതാ വിഭാഗം ഒന്നാം സ്ഥാനം കോട്ടയവും, രണ്ടാം സ്ഥാനം ഇടുക്കിയും, മൂന്നാം സ്ഥാനം പാലക്കാട്ടുമാണ് കരസ്ഥമാക്കിയത്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ എല്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു, പഞ്ചായത്തംഗങ്ങളായ വിജയകുമാര്‍ മറ്റക്കര, വില്‍സണ്‍, ഡോളി തോമസ്, റംലാ അസീസീസ്, അഭിലാഷ് പാലക്കാട്, മുരിക്കാശേരി എസ് ഐ കെ ഡി മണിയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബിച്ചന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് ജയ്‌സണ്‍ കെ ആന്റണി, കായികാധ്യാപകന്‍ ഷിജോ കെ കെ, റെജി ലെന്‍സ്മാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?