കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയില്‍ ദമ്പതി സംഗമം നടത്തി
കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയില്‍ ദമ്പതി സംഗമം നടത്തി
ഇടുക്കി: കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയില്‍ ക്രിസ്തു ജയന്തി 2025 ജൂബിലി സമാപനവും ദമ്പതി സംഗമവും നടത്തി. പിതൃവേദി ഇടുക്കി രൂപത ഡയറക്ടര്‍ ഫാ.ആന്റണി പാലാപുളിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. വിവാഹ ജീവിതത്തില്‍ 40 വര്‍ഷത്തില്‍ താഴെ പൂര്‍ത്തിയാക്കിയ 100ലേറെ ദമ്പതികള്‍ പരിപാടിയില്‍ പങ്കെടുത്തു. ദമ്പതികളെ മൊമന്റോ നല്‍കി ആദരിച്ചു. ഇടവക വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളില്‍, സിസ്റ്റര്‍ ജാസ്മിന്‍, ടോമി കണ്ടത്തില്‍, ടോമി തലച്ചിറ, റോയി പാണംപറമ്പില്‍, ജോസ് വാഴേപറമ്പില്‍, ദീപു കൈതാരം, ബിജു പതിയില്‍, ജിനോ വാട്ടപ്പിള്ളില്‍, കുഞ്ഞുമോന്‍ കൊട്ടിരി, ബിനു സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?