കട്ടപ്പന എന്‍എസ്എസ് കരയോഗം ധനുമാസ തിരുവാതിര ആഘോഷിച്ചു
കട്ടപ്പന എന്‍എസ്എസ് കരയോഗം ധനുമാസ തിരുവാതിര ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ നടത്തി. വനിതാ സമാജ അംഗങ്ങള്‍ തിരുവാതിര അവതരിപ്പിച്ചു. തിരുവാതിര ആഘോഷങ്ങളുടെ മാഹാത്മ്യത്തെക്കുറിച്ച് സുരേഷ് ബാബു സംസാരിച്ചു. തുടര്‍ന്ന് തിരുവാതിര പുഴുക്ക് സമര്‍പ്പണവും നടന്നു. കരയോഗം പ്രസിഡന്റ് കെ വി വിശ്വനാഥന്‍ വണ്ടാനത്ത്, സെക്രട്ടറി ശശികുമാര്‍ മുല്ലക്കല്‍, വനിതാസമാജം സെക്രട്ടറി ഉഷാ ബാലന്‍, പുരുഷോത്തമന്‍ നായര്‍, ബിബിന്‍ വിശ്വനാഥന്‍, സുരേഷ് കുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?