ചെറുതോണി പുഴയിലെ സംരക്ഷണഭിത്തി നിര്‍മാണം വിവാദത്തില്‍   

ചെറുതോണി പുഴയിലെ സംരക്ഷണഭിത്തി നിര്‍മാണം വിവാദത്തില്‍   

Jan 5, 2026 - 12:07
 0
ചെറുതോണി പുഴയിലെ സംരക്ഷണഭിത്തി നിര്‍മാണം വിവാദത്തില്‍     
This is the title of the web page

ഇടുക്കി: ചെറുതോണി പുഴയില്‍ ജലസേചന വകുപ്പ് നിര്‍മിക്കുന്ന സംരക്ഷണഭിത്തി വിവാദത്തിലേക്ക്. കരാറുകാരന്‍ സംരക്ഷണഭിത്തി പുഴയിലേക്ക് ഇറക്കി നിര്‍മിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. മേജര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി 90 ലക്ഷം രൂപ മുതല്‍മുടക്കില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. ആദ്യഘട്ടമായി പുഴയില്‍ നിരപ്പാക്കല്‍ ജോലികള്‍ ആരംഭിച്ചു. പുഴയിലേയ്ക്ക് ഇറക്കി സംരക്ഷണഭിത്തി നിര്‍മിക്കുന്നത് പുഴയുടെ വീതി കുറയുന്നതിനും ഇടുക്കി അണക്കെട്ട് തുറന്നാല്‍ ചെറുതോണി ടൗണില്‍ വെള്ളം കയറുന്നതിനും കാരണമാകും. 2018ലെ പ്രളയത്തില്‍ ഇടുക്കി അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ വെള്ളം കയറി ചെറുതോണി ടൗണിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഇത്തരം ജനദ്രോഹ നടപടി സ്വീകരിക്കുന്ന കരാറുകാര്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow