പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍
പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയില്‍ ചുറ്റിത്തിരിയുന്ന പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാര്‍. എസ്റ്റേറ്റ് മേഖലകളിലൂടെ പതിവായി ചുറ്റിത്തിരിയുന്ന കാട്ടുകൊമ്പന്‍ ആളുകളുടെ സ്വരൈ്യ ജീവിതത്തിന് തടസമാകുകയാണ്. അപ്രതീതീക്ഷിതമായി ആനയുടെ മുമ്പില്‍പ്പെടുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം കുണ്ടള ചെണ്ടുവര എസ്റ്റേറ്റില്‍ ഇറങ്ങിയ പടയപ്പ കൃഷിനാശവും വരുത്തി. മഴക്കാലമാരംഭിച്ച് വനത്തിനുള്ളില്‍ തീറ്റയും വെള്ളവും വര്‍ധിച്ചിട്ടും കാട്ടുകൊമ്പന്‍ കാടുകയറാന്‍ തയ്യാറായിട്ടില്ല. മുമ്പ് മഴക്കാലങ്ങളില്‍ കാട് കയറിയിരുന്ന കാട്ടുകൊമ്പന്‍ വേനല്‍ക്കാലത്തായിരുന്നു ജനവാസ മേഖലയില്‍ തിരികെയെത്തി തീറ്റതേടിയിരുന്നത്. ആനയുടെ ഈ പ്രവണതക്കിപ്പോള്‍ മാറ്റം വന്നുകഴിഞ്ഞു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്ന പടയപ്പ ഇപ്പോള്‍ ഇടക്കിടെ ഉപദ്രവ സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇതും തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു.
What's Your Reaction?






