മറയൂര്‍, വട്ടവട മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പ് കാലം: കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്ത് വിലയിടിവ്
മറയൂര്‍, വട്ടവട മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പ് കാലം: കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്ത് വിലയിടിവ്

ഇടുക്കി: മറയൂര്‍, വട്ടവട മേഖലകളില്‍ വെളുത്തുള്ളി വിളവെടുപ്പാരംഭിച്ചു. എന്നാല്‍ കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്ത് വില കുത്തനെ ഇടിയുകയാണ്. നിലവില്‍ 250 രൂപക്കടുത്താണ് വെളുത്തുള്ളിയുടെ വില. മുന്‍വര്‍ഷങ്ങളില്‍ 600 രൂപ ലഭിച്ചിരുന്നിടത്താണ് വില 250-ലേക്ക് കൂപ്പുകുത്തിയത്. ഗുണമേന്മയില്‍ മുമ്പില്‍ നില്‍ക്കുന്ന മറയൂര്‍, വട്ടവട മേഖലകളിലെ വെളുത്തുള്ളിക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിവിധയിനം വെളുത്തുള്ളികളാണ് കാന്തല്ലൂര്‍ മേഖലയില്‍ കൃഷി ചെയ്യിതിരിക്കുന്നത്. ഓരോ ഇനവും മൂപ്പെത്തി പാകമാകാന്‍ വേണ്ടിവരുന്ന സമയകാലാവധി വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം 400ന് അടുത്തായിരുന്നു വെളുത്തുള്ളി വില. 300 രൂപക്ക് വിത്ത് വാങ്ങിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വിത്തിന്റെ വിലയും പരിപാലനച്ചെലവും കഴിഞ്ഞ് മുടക്ക്മുതല്‍ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍.
What's Your Reaction?






