കെഎസ്ഇബിയുടെ ഇലക്ട്രിക് സെക്ഷന്‍ സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് നേടി മുകേഷ്
കെഎസ്ഇബിയുടെ ഇലക്ട്രിക് സെക്ഷന്‍ സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് നേടി മുകേഷ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയില്‍ നിന്ന് ആദ്യമായി കെഎസ്ഇബിയുടെ ഇലക്ട്രിക് സെക്ഷന്‍ സൂപ്പര്‍വൈസര്‍ സര്‍ട്ടിഫിക്കറ്റ് നേടി മുകേഷ്. തങ്കമല എസ്റ്റേറ്റ് സ്വദേശിയായ മുകേഷ് സ്വയം പ്രയത്‌നത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. 9 വര്‍ഷത്തിലേറെയായി വയറിങ് ജോലികള്‍ ചെയ്യുന്ന മുകേഷിന് കെഎസ്ഇബിയുടെ പേപ്പര്‍ വിഭാഗങ്ങള്‍ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള പരിശ്രമം മുകേഷ് ആരംഭിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ ആദ്യമായി ബി ക്ലാസ് സൂപ്പര്‍വൈസിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് മുകേഷിനാണ്. വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കി പേപ്പര്‍വിഭാഗം ലഭിക്കുന്നതിന് മുകേഷിന് ഇനി നേരിട്ട് കെഎസ്ഇബിയെ സമീപിക്കാം. തോട്ടം മേഖലയില്‍ നിന്ന് ആദ്യമായി ഈ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുകേഷ്.
What's Your Reaction?






