കേരളാ കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണിയില്‍ നടത്തി 

കേരളാ കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണിയില്‍ നടത്തി 

Feb 8, 2025 - 20:50
 0
കേരളാ കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണിയില്‍ നടത്തി 
This is the title of the web page

ഇടുക്കി: കേരളാ കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ സാധാരണ ജനങ്ങള്‍ക്ക് അധിക നികുതി ഭാരം നല്‍കുന്നവയാണെന്നും, ജില്ലയ്ക്ക് ആവശ്യമായ പരിഗണ നല്‍കാതെയാണ് കേരള ബജറ്റ് അവതരിപ്പിച്ചതെന്നും പി.ജെ. ജോസഫ് കുറ്റപ്പെടുത്തി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തി. കേരള ബജറ്റില്‍ ജില്ലയെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച് ബജറ്റിന്റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു.  മുന്‍ എം.പി. ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എയും ഡെപ്യൂട്ടി ചെയര്‍മാനുമായ തോമസ് ഉണ്ണിയാടന്‍ ക്യാമ്പ് പ്രവര്‍ത്തന വിശദികരണം നടത്തി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഷീലാ സ്റ്റിഫന്‍, ആന്റണി ആലന്‍ചേരില്‍, തോമസ് പെരുമന, വര്‍ഗീസ് വെട്ടിയാങ്കല്‍, നോബിള്‍ ജോസഫ്, എം മോനിച്ചന്‍, എബി തോമസ്, ജോയി കൊച്ചുകരോട്ട്, ജോണ്‍സ്, ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow