കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ജീവിതശൈലി രോഗ പരിശോധന വിഭാഗം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പുതിയ വാര്‍ഡുകളുടെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. 45 ലക്ഷം രൂപ മുതല്‍മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. ജീവിതശൈലി രോഗ പരിശോധനകളെ ഒരുകുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലും പദ്ധതി നടപ്പിലാക്കിയത്. ജീവിതശൈലി രോഗങ്ങള്‍ സാര്‍വത്രികമായി മാറുന്ന ഈ കാലഘട്ടത്തില്‍ രോഗം പ്രാരംഭ ദിശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം ആര്‍ പദ്ധതി അവതരണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മാ ബേബി, നഗരസഭ കൗണ്‍സിലര്‍മാരായ ജാന്‍സി ബേബി, മനോജ് മുരളി, സിബി പാറപ്പായി, ഐബിമോള്‍ രാജന്‍, എസ്‌സിബി പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ഇടുക്കി ഡിഎംഒ സുരേഷ് വര്‍ഗീസ്, ഇടുക്കി ഡിപിഎം ഖയാസ് ഇ കെ , ഡെപ്യൂട്ടി ഡിഎംഒ ജോബിന്‍ ജി ജോസഫ്, താലൂക്ക് ആശുപത്രി ആര്‍എംഒ ജിശാന്ത് ബി ജെയിംസ്, താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പ്രശാന്ത് വി കെ. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






