പുളിയന്‍മല നവദര്‍ശനാഗ്രാമില്‍ സില്‍വര്‍ ജൂബിലി ആഘോഷം
പുളിയന്‍മല നവദര്‍ശനാഗ്രാമില്‍ സില്‍വര്‍ ജൂബിലി ആഘോഷം

ഇടുക്കി: കായികക്ഷമത വര്‍ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്താനുള്ള പ്രേരണ സമൂഹത്തിനുനല്‍കിയാല്‍ അനാരോഗ്യകരമായ പലകാര്യങ്ങളേയും മാറ്റിനിര്‍ത്താനാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന പുളിയന്‍മല നവദര്‍ശനാഗ്രാം സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര നടന്‍ ഗിന്നസ് പക്രു മുഖ്യാതിഥിയായി. അബ്രഹാം വെട്ടിയാങ്കല്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം, ഫാ. തോമസ് കൂടപ്പാട്ട്, ഫാ. ജോസ് ആന്റണി, നവദര്‍ശനഗ്രാം ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം, പ്രൊജക്റ്റ് ഡയറക്ടര്‍ ഫാ. തോംസണ്‍ കൂടപ്പാട്ട്, സീനിയര്‍ കൗണ്‍സിലര്‍ ടെന്നീസ് ആന്റണി, കോ ഓര്‍ഡിനേറ്റര്‍ ഇ.ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






