വണ്ടന്‍മേട് മാലിയില്‍ തൊഴിലാളി കുളത്തില്‍ മരിച്ചനിലയില്‍
വണ്ടന്‍മേട് മാലിയില്‍ തൊഴിലാളി കുളത്തില്‍ മരിച്ചനിലയില്‍

ഇടുക്കി: വണ്ടന്‍മേട് മാലിയില്‍ ഏലത്തോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. മാലി സ്വദേശി സുരേഷാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെ ഭക്ഷണം കഴിക്കാനായി പോയ സുരേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വണ്ടന്‍മേട് പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






