ചപ്പാത്ത് ജനകീയ സമിതിയുടെ ലഹരി വിരുദ്ധ റാലിയും സെമിനാറും 22ന്
ചപ്പാത്ത് ജനകീയ സമിതിയുടെ ലഹരി വിരുദ്ധ റാലിയും സെമിനാറും 22ന്

ഇടുക്കി: ചപ്പാത്ത് ജനകീയ സമിതി 22ന് വൈകിട്ട് നാലിന് ലഹരി വിരുദ്ധ ബഹുജന റാലിയും സെമിനാറും പൊതുസമ്മേളനവും നടത്തും. 'സ്‌നേഹമാണ് ലഹരി, നാടിന്റെ നന്മയ്ക്കായി ഒന്നിക്കാം' എന്ന മുദ്രവാക്യവുമായാണ് പരിപാടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചെയര്‍മാന്‍ ഫാ. സുരേഷ് ആന്റണി അധ്യക്ഷനാകും. വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം സി സെമിനാറും ക്ലാസുകളും നയിക്കും. മത, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഫാ. സുരേഷ് ആന്റണി പറഞ്ഞു.
What's Your Reaction?






