മാലിന്യമുക്ത നവകേരളം: ഉപ്പുതറയില്‍ ശുചീകരണം തുടങ്ങി
മാലിന്യമുക്ത നവകേരളം: ഉപ്പുതറയില്‍ ശുചീകരണം തുടങ്ങി

ഇടുക്കി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉപ്പുതറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ ശുചീകരണം തുടങ്ങി. രണ്ടുദിവസത്തെ പരിപാടിയില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഒമ്പതേക്കര്‍ മറ്റപ്പള്ളി ഭാഗത്ത് പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. 22ന് ഉപ്പുതറ ടൗണും പരിസരവും ശുചീകരിക്കും.
What's Your Reaction?






