ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി അഡ്വ.ജോര്‍ജ് കുര്യന്‍
ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി അഡ്വ.ജോര്‍ജ് കുര്യന്‍

ഇടുക്കി: തൊടുപുഴ അറക്കുളത്ത് ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടന്നു. കേന്ദ്രമന്ത്രി അഡ്വ.ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. അമ്പതോളം പേര്‍ പാര്‍ട്ടിയില്‍ അഗത്വമെടുത്തു. സംഘടനകളും, വ്യക്തികളും കേന്ദ്രമന്ത്രിക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കി. ബിജെപി അറക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കെ രാജേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ എസ് അജി മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജിത്ത് സിറിയക്, പഞ്ചായത്തംഗങ്ങളായ പി എ വേലുക്കുട്ടന്‍, ബിനിഷ് വിജയന്‍, ഫാ. ജോണ്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






