വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം
വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവം തുടങ്ങി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വിളംബര ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു. കേരള നടനം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി പാട്ട്, കഥകളി, ഓട്ടംതുള്ളല്‍, മിമിക്രി, പ്രസംഗം, മാര്‍ഗംകളി തുടങ്ങി 28- ലേറെ കലാമത്സരങ്ങളും ഓട്ടം മത്സരം, റിലേ, ഫുട്ബോള്‍, ക്രിക്കറ്റ്, പഞ്ചഗുസ്തി, വടംവലി, കബഡി തുടങ്ങി 22-ലേറെ കായിക മത്സരങ്ങളും നടക്കും.പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ ചെമ്പകശേരിയെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, പഞ്ചായത്തംഗങ്ങളായ തോമസ് ജോണ്‍, മാരി അറുമുഖം, സെല്‍വി ശേഖര്‍, ഷൈനി റോയി, അന്നമ്മ ജോണ്‍സണ്‍, സന്ധ്യാ രാജാ, ജി പി രാജന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ലിജിമോള്‍ ഷിബു, പഞ്ചായത്ത് സെക്രട്ടറി റോബര്‍ട്ട് ടി എന്നിവര്‍ സംസാരിച്ചു.
ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് ട്രോഫിയും വിളംബര റാലിയില്‍ പങ്കെടുത്ത മികച്ച മൂന്ന് സംഘങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. 8ന് വൈകിട്ട് 6ന് പുറ്റടിയില്‍ നടക്കുന്ന സമാപന യോഗം എം എം മണി എംഎല്‍എ മണി ഉദ്ഘാടനം ചെയ്യും.
What's Your Reaction?






