മൂന്നാര്‍ സെറ്റില്‍മെന്റ് നഗര്‍- മാട്ടുപ്പെട്ടി ബൈപാസ് റോഡ് തുറന്നു
മൂന്നാര്‍ സെറ്റില്‍മെന്റ് നഗര്‍- മാട്ടുപ്പെട്ടി ബൈപാസ് റോഡ് തുറന്നു

ഇടുക്കി: നവീകരിച്ച മൂന്നാര്‍ സെറ്റില്‍മെന്റ് നഗര്‍- മാട്ടുപ്പെട്ടി ബൈപാസ് റോഡ് തുറന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നാട്ടുകാരും വിനോദസഞ്ചാരികളും ഉപയോഗിക്കുന്ന റോഡ് ഗതാഗതയോഗ്യമായിരുന്നില്ല. മൂന്നാര്‍ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപ ചെലവഴിച്ചാണ് നാല് മീറ്റര്‍ വീതിയില്‍ 180 മീറ്റര്‍ ദൂരം നവീകരിച്ചത്. മുന്‍ എംഎല്‍എ എ കെ മണി, പഞ്ചായത്തംഗം മാര്‍ഷ് പീറ്റര്‍, എസ് വിജയകുമാര്‍, ജി മുനിയാണ്ടി, ഡി കുമാര്‍, സി നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






