അയ്യപ്പന്‍കോവില്‍ കുഴല്‍പ്പാലം വീതികൂട്ടി നിര്‍മാണം തുടങ്ങി

അയ്യപ്പന്‍കോവില്‍ കുഴല്‍പ്പാലം വീതികൂട്ടി നിര്‍മാണം തുടങ്ങി

Jan 2, 2024 - 06:59
Jul 8, 2024 - 07:44
 0
അയ്യപ്പന്‍കോവില്‍ കുഴല്‍പ്പാലം വീതികൂട്ടി നിര്‍മാണം തുടങ്ങി
This is the title of the web page

ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ വെള്ളിലാംകണ്ടം കുഴല്‍പ്പാലം വീതി കൂട്ടി നിര്‍മാണം തുടങ്ങി. നേരത്തെ പാലത്തിന്റെ വശങ്ങളിലെ മരങ്ങള്‍ വെട്ടിനീക്കിയപ്പോള്‍ കെഎസ്ഇബി ഡാം സുരക്ഷാവിഭാഗം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞദിവസം പാലത്തിലെ മണ്ണ് പരിശോധന നടത്തി ഫലം ലഭിച്ചതോടെയാണ് നിര്‍മാണം തുടങ്ങിയത്. 13.5 മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തും. വശങ്ങളില്‍ പില്ലര്‍ ഉള്‍പ്പെടെ കല്‍ക്കെട്ട് നിര്‍മിക്കും.
കാഞ്ചിയാര്‍ - അയ്യപ്പന്‍ കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം പാലം ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്‍പാലമാണ്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ പഴമ നിലനിര്‍ത്തിയാണ് നിര്‍മാണം. പാലത്തിന്റെ വശങ്ങളില്‍ വാഹന പാര്‍ക്കിങ്ങിനും വിശ്രമിക്കാനും സൗകര്യമൊരുക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമീണ ടൂറിസം വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കരുതുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow