ഓണത്തിന് സദ്യയൊരുക്കാന്‍ ചെലവേറും: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തത് തമിഴ്നാട്ടിലെ പച്ചക്കറിക്കൃഷിക്ക് തിരിച്ചടി
ഓണത്തിന് സദ്യയൊരുക്കാന്‍ ചെലവേറും: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തത് തമിഴ്നാട്ടിലെ പച്ചക്കറിക്കൃഷിക്ക് തിരിച്ചടി
ഇടുക്കി: മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് സദ്യയൊരുക്കാന്‍ ഇത്തവണ ചെലവേറും. കാലാവസ്ഥ വ്യതിയാനവും കനത്ത വരള്‍ച്ചയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം ലഭ്യമല്ലാത്തതും തമിഴ്നാട്ടിലെ പച്ചക്കറിക്കൃഷിക്ക് തിരിച്ചടിയായി. ഇതോടെ ഓരോ ഇനത്തിനും മൊത്തവില നൂറു കടക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് വെള്ളം എത്താതായതോടെ തേനി ജില്ലയിലെ തോടുകളും ചെക്ക് ഡാമുകളും പൂര്‍ണമായി വറ്റിവരണ്ടു. ഓണം മുന്നില്‍കണ്ട് കര്‍ഷകര്‍ വ്യാപകമായി പൂ കൃഷി നടത്തിയിരുന്നെങ്കിലും വെള്ളമില്ലാത്തതിനാല്‍ അവയെല്ലാം നശിച്ചുതുടങ്ങി. വെള്ളം കൂടുതല്‍ ആവശ്യമായ പൂവിന് പകരം പച്ചക്കറി നടനായി പലരും കണ്ടം ഉഴുതുമറിച്ചു. പക്ഷേ, വെള്ളം ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ കര്‍ഷകര്‍ ഇത്തവണ കൃഷി ഇറക്കുന്നില്ല. മധ്യ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത് തേനി ജില്ലയിലെ ചിന്നമന്നൂര്‍ മാര്‍ക്കറ്റില്‍ നിന്നുമാണ്. ഇവിടെ ഇപ്പോള്‍ തന്നെ മിക്ക പച്ചക്കറികള്‍ക്കും കിലോയില്‍ ഇരുപത് മുതല്‍ മുപ്പത് രൂപയുടെ വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞാല്‍ ഓണക്കാലത്ത് പച്ചക്കറിയുടെ വില കുതിച്ചുയരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
What's Your Reaction?