കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്രാംകുടി അസ്സീസി സ്‌നേഹാശ്രമത്തില്‍ 'സ്‌നേഹ സ്പര്‍ശം' എന്ന പേരില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ജെയ്സണ്‍ കെ ആന്റണി, അഡ്വ. കെ ബി സെല്‍വം, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, അഡ്വ. കെ കെ മനോജ്, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, പി എസ് മേരിദാസന്‍, ബുഷ്‌മോന്‍ കണ്ണംചിറ, ജോസ് ആനക്കല്ലില്‍, റോബിന്‍ ജോര്‍ജ്, പൊന്നപ്പന്‍ അഞ്ചപ്ര, കെ ടി ജയന്‍, സിസ്റ്റര്‍ ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌നേഹാശ്രമത്തിലെ അന്തേവാസികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.
What's Your Reaction?