ബിജെപി കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ബിജെപി കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മേഖല സെക്രട്ടറി കെ എന്‍ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ സ്റ്റാന്‍ഡില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. നേതാകളായ ഷാജി നെല്ലിപ്പറമ്പില്‍, രത്‌നമ്മ ഗോപിനാഥ്, കെ എന്‍ പ്രകാശ്, ജിമ്മി ജോസഫ്, സുരേഷ് കുമാര്‍, എം എന്‍ മോഹന്‍ ദാസ്, ടിസി ദേവസ്യ, തങ്കച്ചന്‍ പുരയിടം, സി എം മഹേഷ്, പി ആര്‍ രാജേന്ദ്രന്‍, സി എന്‍ രാജപ്പന്‍, കെ കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?