പൈനാവില്‍ എബിസി സെന്റര്‍ നിര്‍മാണം തുടങ്ങി: തെരുവ് നായ ശല്യത്തിന് പരിഹാരമാകും
പൈനാവില്‍ എബിസി സെന്റര്‍ നിര്‍മാണം തുടങ്ങി: തെരുവ് നായ ശല്യത്തിന് പരിഹാരമാകും

ഇടുക്കി: ജില്ലയിലെ തെരുവ് നായ ശല്യത്തിന് പരിഹാരംകാണാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയുള്ള എബിസി സെന്റര്‍ നിര്‍മാണം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൈനാവിലെ സ്ഥലത്താണ് 3.20 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മാണം. 1.5കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിര്‍മാണ ജോലികള്‍ ആരംഭിച്ചതായി വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ തെരുവ് നായയുടെ കടിയേറ്റിരുന്നു. തുടര്‍ന്നാണ് നായകളെ വന്ധ്യംകരിക്കാന്‍ ലക്ഷ്യമിട്ട് ആധുനിക രീതിയിലുള്ള എബിസി സെന്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നിര്‍മാണം. പഞ്ചായത്തുകള്‍ 4 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവര്‍ 8 ലക്ഷവും വീതമാണ് പദ്ധതിക്കായി വകയിരുത്തുന്നത്. കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഉഷാകുമാരി പറഞ്ഞു.
What's Your Reaction?






