എന്‍ആര്‍ സിറ്റി- മാങ്ങാത്തൊട്ടി റോഡ് പൂര്‍ത്തിയായി
എന്‍ആര്‍ സിറ്റി- മാങ്ങാത്തൊട്ടി റോഡ് പൂര്‍ത്തിയായി

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ എന്‍ആര്‍ സിറ്റി- മാങ്ങാത്തൊട്ടി റോഡ് നിര്‍മാണം പൂര്‍ത്തിയായി. എംഎം മണി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 6.4 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. സേനാപതി, രാജാക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 4 കിലോമീറ്റര്‍ റോഡ് ദൈര്‍ഘ്യമുള്ള പ്രധാന പാതയാണിത്. മുമ്പ് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരുന്നു. റോഡും പന്നിയാര്‍ പുഴയ്ക്ക് കുറുകെയുള്ള വീതി കുറഞ്ഞ പാലവും പുനര്‍നിര്‍മിക്കാന്‍ നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തുക അനുവദിച്ചത്. മികച്ച നിലവാരത്തില്‍ റോഡും പന്നിയാര്‍ പുഴയ്ക്ക് കുറുകെ വീതി കൂട്ടി പുതിയ പാലവും നിര്‍മിച്ചു. റോഡ് പൂര്‍ത്തിയാതോടെ പന്നിയാര്‍ പുഴയിലെ വെള്ളച്ചാട്ടം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഗുണകരമാകും.
What's Your Reaction?






