അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്സ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചെറുതോണിയില്‍നിന്നാരംഭിച്ച മാര്‍ച്ച് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഫ്ളാഗ് ഓഫ് ചെയ്തു.
പഴയ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിച്ചത് ഒഴിവാക്കുക, ഉയര്‍ത്തിയ റീ ടെസ്റ്റിങ് ഫീസ് കുറയ്ക്കുക, മലിനീകരണത്തിന്റെ പേരില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നടപടി ലഘൂകരിക്കുക, വര്‍ക്ക്‌ഷോപ്പുകളുടെയും അനുബന്ധ സംരംഭങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുനന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ എം ജലാലുദ്ദീന്‍, സംഘടനാ സംസ്ഥാന സെക്രട്ടറി നിസാര്‍ കാസിം, ജില്ലാ വൈസ് പ്രസിഡന്റ് ജോസ് എ ജെ, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍, ജില്ലാ ട്രെയിനിങ് ബോര്‍ഡംഗം പ്രവീണ്‍ ബാലന്‍, കോ- ഓര്‍ഡിനേറ്റര്‍ കെ എന്‍ പ്രഭാകരന്‍, സജീവ് മാധവന്‍, എന്‍ ശ്രീകുമാര്‍, വിനു വി ജോര്‍ജ,് ട്രഷറര്‍ സുമേഷ് പിള്ള എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






