വിതരണം ചെയ്തത് നിലവാരമില്ലാത്ത വൈക്കോല്‍: പ്രതിഷേധവുമായി ക്ഷീര കര്‍ഷകര്‍
വിതരണം ചെയ്തത് നിലവാരമില്ലാത്ത വൈക്കോല്‍: പ്രതിഷേധവുമായി ക്ഷീര കര്‍ഷകര്‍

ഇടുക്കി: ക്ഷീര കര്‍ഷകര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചുനല്‍കിയ വൈക്കോല്‍ നിലവാരമില്ലാത്തതെന്ന് പരാതി. മരുതുംപേട്ട, പച്ചക്കാട് പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ മില്‍മ വൈക്കോല്‍ എത്തിച്ചുനല്‍കിയത്. തമിഴ്‌നാട്ടിലെ മില്ലുകളില്‍ നിന്ന് ഉപേക്ഷിച്ചതും മഴ നനഞ്ഞ് അഴുകി പൂപ്പല്‍ പിടിച്ചുമായ വൈക്കോലാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഒരുകിലോക്ക് 8.50 രൂപ നിരക്കില്‍ ഒരുകെട്ട് വൈക്കോലിന് 250 രൂപയാണ് സബ്‌സിഡിക്കുശേഷം കര്‍ഷകര്‍ മില്‍മയ്ക്ക് നല്‍കേണ്ടത്. ലോറിയില്‍ നിന്ന് ലോഡിറക്കിയപ്പോള്‍ തന്നെ വൈക്കോല്‍ പൊടിഞ്ഞുതുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. ഇതേ നിരക്കില്‍ ഗുണനിലവാരമുള്ള വൈക്കോല്‍ തമിഴ്‌നാട്ടില്‍ നിന്ന് സ്വകാര്യ ഏജന്‍സികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. വൈക്കോല്‍ കയറ്റിവന്ന ലോറിയിലെ ജീവനക്കാരുമായി കര്‍ഷകര്‍ വാക്കുതര്‍ക്കമുണ്ടായി. നിലവാരമില്ലാത്ത വൈക്കോല്‍ വിതരണം ചെയ്തതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ക്ഷീര കര്‍ഷകര്‍ പറഞ്ഞു.
What's Your Reaction?






