മേലേചിന്നാര്‍ യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ടൗണ്‍ ശുചീകരണം നടത്തി
മേലേചിന്നാര്‍ യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ടൗണ്‍ ശുചീകരണം നടത്തി

ഇടുക്കി: മേലേചിന്നാര്‍ യങ്ങ് മൈന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ടൗണിലും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടി വാത്തിക്കുടി പഞ്ചായത്തംഗം മിനി സിബിച്ചന്‍ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഇരുവശവും വളര്‍ന്ന നിന്നിരുന്ന പുല്ലുകളും ചെറിയ മരങ്ങളും വെട്ടി മാറ്റുകയും പ്ലാസ്റ്റിക് കുപ്പികളും മറ്റും മാലിന്യങ്ങളും പെറുക്കി മാറ്റുകയും ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തംഗം രാജേഷ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് അംഗങ്ങളായ ഷൈജു, തങ്കച്ചന്‍, മിന്‍സ് കുട്ടി, നൈജു, ജിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






