കോണ്‍ഗ്രസ് മാട്ടുക്കട്ട മൃഗാശുപത്രി പരിസരം ശുചീകരിച്ചു
കോണ്‍ഗ്രസ് മാട്ടുക്കട്ട മൃഗാശുപത്രി പരിസരം ശുചീകരിച്ചു

ഇടുക്കി: കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തിയോടനുബന്ധിച്ച് മാട്ടുക്കട്ട മൃഗാശുപത്രിയുടെ പരിസരപ്രദേശം ശുചീകരിച്ചു. ഡിസിസി അംഗം രാജേന്ദ്രന്‍ മാരിയില്‍ ഉദ്ഘാടനം ചെയ്തു. മാട്ടുക്കട്ട മൃഗാശുപത്രിയുടെ സമീപപ്രദേശങ്ങള്‍ കാടുപടലങ്ങളും മലിനജലം കെട്ടിനിന്നും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സോണിയ ജെറി, സന്തോഷ് ടി, ഷാജി പി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?






