കുറുവാസംഘത്തില്‍പ്പെട്ട അന്തര്‍സംസ്ഥാന മോഷ്ടാവിനെ തിരുട്ടുഗ്രാമത്തില്‍നിന്ന് കുമളി പൊലീസ് പിടികൂടി
കുറുവാസംഘത്തില്‍പ്പെട്ട അന്തര്‍സംസ്ഥാന മോഷ്ടാവിനെ തിരുട്ടുഗ്രാമത്തില്‍നിന്ന് കുമളി പൊലീസ് പിടികൂടി
ഇടുക്കി: കുറുവ സംഘത്തില്‍പ്പെട്ട കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവിനെ തമിഴ്‌നാട്ടിലെ 'തിരുട്ടുഗ്രാമ'ത്തില്‍നിന്ന് കുമളി പൊലീസ് സാഹസികമായി പിടികൂടി. തേനി കാമാക്ഷിപുരം സ്വദേശി ചോളയപ്പന്‍(45) ആണ് പിടിയിലായത്. ചക്കുപള്ളത്ത് വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാലയും വീട്ടില്‍നിന്ന് പണവും അപഹരിച്ച കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് തേനിയിലെ 'തിരുട്ടുഗ്രാമം' എന്നറിയപ്പെടുന്ന കാമാക്ഷിപുരത്താണ് ഇയാള്‍ താമസിക്കുന്നത്. ഇവിടുത്തെ വീട്ടില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രദേശവാസികളില്‍നിന്ന് പൊലീസിന് എതിര്‍പ്പ് നേരിടേണ്ടിവന്നു. തുടര്‍ന്ന് സാഹസികമായി വാഹനത്തില്‍ കയറ്റുകയായിരുന്നു.
കുറുവാസംഘത്തില്‍പെട്ട ഇയാള്‍ 2008ല്‍ കുമളിയില്‍ നടന്ന മോഷണ പരമ്പരകളിലെ പ്രതിയാണ്. കുമളി സ്റ്റേഷന്‍ പരിധിയില്‍ ചോളയപ്പന്‍ മൂന്ന് മോഷണങ്ങള്‍ നടത്തിയിരുന്നു. വീടുകളില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി കവരുന്നതാണ് ഇയാളുടെ രീതി. കുമളിയിലെ മോഷണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുട്ടം, തൊടുപുഴ, പാലാ, മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ കെ, എസ്‌ഐ മിഥുന്‍, സിപിഒമാരായ മാരിയപ്പന്‍, രതീഷ് സി പി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?

