കൊച്ചുകാമാക്ഷി തമ്പാന്‍സിറ്റി അടയാളകല്ല് റോഡ് പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

കൊച്ചുകാമാക്ഷി തമ്പാന്‍സിറ്റി അടയാളകല്ല് റോഡ് പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

Mar 30, 2024 - 22:24
Jul 4, 2024 - 23:21
 0
കൊച്ചുകാമാക്ഷി തമ്പാന്‍സിറ്റി അടയാളകല്ല് റോഡ് പൂര്‍ത്തിയാക്കത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
This is the title of the web page

ഇടുക്കി: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കൊച്ചുകാമാക്ഷി തമ്പാന്‍ സിറ്റി അടയാളക്കല്ല് റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് റോഡ് പണിക്കുള്ള തുക അനുവദിക്കുകയും കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ കോണ്‍ട്രാക്ടര്‍ പണി തുടക്കം ഇട്ടതിനുശേഷം കയ്യില്‍ പൈസ ഇല്ല എന്ന് പറഞ്ഞ് പണി വൈകിപ്പിക്കുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്തിന് കീഴിലുള്ള ഈ റോഡ് പല വര്‍ഷങ്ങളിലായി രണ്ട് അറ്റത്തുനിന്നുമായി 500 ഓളം മീറ്റര്‍ ടാറിങ്ങും കോണ്‍ക്രീറ്റിങ്ങും നടത്തിയിട്ടുണ്ട്. എന്നാല്‍ വലിയ കയറ്റവും ഇറക്കവുമുള്ള 500 ഓളം മീറ്റര്‍ വരുന്ന നടുഭാഗം കുറച്ച് മണ്ണ് ഇളക്കി ഇട്ടതിനുശേഷം കോണ്‍ട്രാക്ടര്‍ കടന്നു കളഞ്ഞു എന്ന് നാട്ടുകാര്‍ പറയുന്നു. അമ്പതോളം വീട്ടുകാരുടെ പ്രധാന റോഡാണ് ഇത്, അസുഖങ്ങള്‍ വന്നു കഴിഞ്ഞാല്‍ രോഗിയെ കസേരയില്‍ ഇരുത്തി ചുമന്നുകൊണ്ടു പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്തിന്റെ ശ്രദ്ധക്കുറവും കോണ്‍ട്രാക്ടറുടെ കഴിവുകേടും കാരണം ജനങ്ങളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നതെന്നും, ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലായെങ്കില്‍ പ്രശ്‌നപരിഹാരം കാണുംവരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow