അനാഥ അഗതി ദിനാചരണവും മദര്‍ തെരേസാ ജന്മദിനാഘോഷവും
അനാഥ അഗതി ദിനാചരണവും മദര്‍ തെരേസാ ജന്മദിനാഘോഷവും

ഇടുക്കി : ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്- ജില്ല സാമൂഹ്യനീതി ഓഫീസിന്റെയും ഓര്‍ഫനേജ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അനാഥ അഗതി ദിനാചരണവും മദര്‍ തെരേസാ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. പടമുഖം സ്‌നേഹ മന്ദിരത്തില്‍ നടന്ന പരിപാടി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. മദര്‍ തെരേസയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സിബിച്ചന്‍ തോമസ് മുഖ്യാതിഥിയായി. സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, വാത്തിക്കുടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത സജീവ്, സി ഡബ്ല്യു സി ചെയര്‍മാന്‍ ജയശീലന്‍, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് റോസക്കുട്ടി എബ്രഹാം, വൈസ് പ്രസിഡന്റ് വി സി രാജു, ഫാ. ഷാജി പുത്തറ, കെ എം ജലാലുദ്ദീന്‍, സ്‌നേഹമന്ദിരം പി ആര്‍ ഓ ജോര്‍ജ് അമ്പഴം, അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ജോഷി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






