ശ്രീകൃഷ്ണജയന്തി മഹാ ശോഭായാത്ര കട്ടപ്പനയിൽ
ശ്രീകൃഷ്ണജയന്തി മഹാ ശോഭായാത്ര കട്ടപ്പനയിൽ

ഇടുക്കി : ബാലഗോകുലം കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു. 13 ഇടങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധാ രാധികമാരും മഹാ ശോഭയാത്രയിൽ അണിനിരുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ശോഭാ യാത്ര കട്ടപ്പന ടി ബി ജംഗ്ഷനിൽ എത്തിച്ചേർന്നതിനുശേഷം ഒന്നായി ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. തുടർന്ന് ഉറിയടിയും നടന്നു.
What's Your Reaction?






