കട്ടപ്പന ബെവ്‌കോ മാനേജ്‌മെന്റിന്റെ അവഗണനക്കെതിരെ ചുമട്ടുതൊഴിലാളി യൂണിയന്‍ ധര്‍ണ സെപ്റ്റംബര്‍ 3 ന്
കട്ടപ്പന ബെവ്‌കോ മാനേജ്‌മെന്റിന്റെ അവഗണനക്കെതിരെ ചുമട്ടുതൊഴിലാളി യൂണിയന്‍ ധര്‍ണ സെപ്റ്റംബര്‍ 3 ന്

ഇടുക്കി: കട്ടപ്പന ബെവ്‌കോ മാനേജ്‌മെന്റ് ചുമട്ടുതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തക സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൂലി വര്‍ധന ആവശ്യപ്പെട്ട് യൂണിയനുകള്‍ ഒന്നര വര്‍ഷം മുമ്പ് കത്തുനല്‍കിയിരുന്നെങ്കിലും ഒരു ചര്‍ച്ചയ്ക്കുപോലും മാനേജമെന്റ് തയ്യാറാകാതെ ഏകപക്ഷീയമായി പേരിനുമാത്രം കൂലി വര്‍ധന പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കാനും, സെപ്റ്റംബര്‍ മൂന്നിന് കട്ടപ്പന ബെവ്‌കോ മുമ്പില്‍ ധര്‍ണ നടത്താനും യോഗത്തില്‍ തീരുമാനമായി. യൂണിയന്‍ കണ്‍വീനര്‍ സുഭാഷ് പി.ടി അധ്യക്ഷനായി. ജോസ് മുത്തനാട്ട്, മനോജ് മുരളി,സിജു ചക്കുംമൂട്ടില്‍,പി ജെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






