ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍ 

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍ 

Aug 27, 2024 - 19:00
 0
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: കുടുംബത്തില്‍ അനര്‍ഥങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. തേനി പെരിയകുളം സ്വദേശി ഭൂപതിയാണ് അറസ്റ്റിലായത്. ഏലപ്പാറ കോഴിക്കാനം ഒന്നാം ഡിവിഷന്‍ തോട്ടം മേഖലയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് കുട്ടികളുടെ മുന്നില്‍ മായാജാലം കാണിക്കുകയും തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ക്ക് അപത്ത് വരാന്‍ ഇരിക്കുന്നുവെന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു. ഇതിനുള്ള പ്രതിവിധിക്കായി 4000 രൂപ ആവശ്യപ്പെട്ടു. ഇത് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ കൈയ്യിലെ ആഭരണങ്ങള്‍ വാങ്ങി ഇയാള്‍ കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ എത്തി സമീപവാസികളോട് പറഞ്ഞപ്പോള്‍ ആണ് തട്ടിപ്പ് ആണെന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും വഴിയില്‍ വച്ച് ഇയാളെ പിടികൂടിയ ശേഷം പീരുമേട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow