കല്ല്യാണത്തണ്ട് ഭൂവിഷയത്തില്‍ വില്ലേജ് ഓഫീസ് പടിക്കലേയ്ക്ക് ബഹുജന മാര്‍ച്ച്
കല്ല്യാണത്തണ്ട് ഭൂവിഷയത്തില്‍ വില്ലേജ് ഓഫീസ് പടിക്കലേയ്ക്ക് ബഹുജന മാര്‍ച്ച്

ഇടുക്കി: കട്ടപ്പന കല്ല്യാണത്തണ്ടിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു.കട്ടപ്പന ഇടുക്കിക്കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥ ടൗണ്‍ ചുറ്റി വില്ലേജ് ഓഫീസ് പടിക്കല്‍ സമാപിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട്, സമരസമിതി ചെയര്‍മാന്‍ ബിജു ചക്കുംചിറ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിള്‍, ഷൈനി സണ്ണി, മനോജ് മുരളി, പ്രശാന്ത് രാജു, ബീനാ ജോബി, ഷാജി വെള്ളമ്മാക്കല്‍, ലീലാമ്മ ബേബി, സജിമോള്‍ ഷാജി, ജെസ്സി ബെന്നി, പി. എസ്. മേരിദാസന്‍, എ. എം. സന്തോഷ്, കെ. എസ്. സജീവ്, ജോസ് ആനക്കല്ലില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






