ഡീന്‍ കുര്യാക്കോസിന് അഭിവാദ്യം അര്‍പ്പിച്ച് കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം
ഡീന്‍ കുര്യാക്കോസിന് അഭിവാദ്യം അര്‍പ്പിച്ച് കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രകടനം

ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എംപിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: കെ. ജെ. ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു.
വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ മരിച്ചതിനു ശേഷം നഷ്ടപരിഹാരം നല്‍കുകയല്ല കാട്ടുമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനുള്ള നടപടി സ്വീകരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു. കെ. എസ്. സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ബീനാ ടോമി, ജോസ് മുത്താനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, പ്രശാന്ത് രാജു, . എം. സന്തോഷ്, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, പി എസ്, മേരിദാസന്‍, ജിതിന്‍ ഉപ്പുമാക്കല്‍, ജോസ് ആനക്കല്ലില്‍, കെ. ഡി. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






