വിരമിക്കുന്ന അങ്കണവാടി അധ്യാപകര്‍ക്ക് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി
വിരമിക്കുന്ന അങ്കണവാടി അധ്യാപകര്‍ക്ക് കട്ടപ്പനയില്‍ യാത്രയയപ്പ് നല്‍കി

ഇടുക്കി: കട്ടപ്പന നഗരസഭയിലെ അങ്കണവാടികളില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. നഗരസഭ സാമൂഹ്യ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി ഉദ്ഘാടനം ചെയ്തു. പാറക്കടവ് അംങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ അനിത റെജി അധ്യക്ഷയായി. സിഡിപിഒ ലേഖ ആര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ലില്ലിക്കുട്ടി എം എസ്, വല്‍സല കുമാരി, അമ്മിണി എം ജെ, മേരി ടി വി , ലില്ലിക്കുട്ടി കെ വി എന്നിവര്‍ക്ക് മൊമന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു. സൂപ്പര്‍ വൈസര്‍മാരായ ദീപ സെബാസ്റ്റ്യന്‍, ജാസ്മിന്‍ ജോര്‍ജ്, മേരിക്കുട്ടി മാണി, യശോദ, സ്‌നേഹ സേവ്യര്‍, ടീന ജോയി, അധ്യാപിക മിനിമോള്‍ പി ജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






